തിരൂരങ്ങാടി PSMO കോളേജിൽ വെച്ചു വിവരാവകാശ സെമിനാറും, ക്ലബ്ഓഫ് RTI ഓർഗനൈസേഷൻ ( CORO ) എന്ന RTI സംഘത്തിന്റെ പ്രവർത്തനോദ്‌ഘാടനം ബഹു : സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം സർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് Lt. Dr. നിസാമുദ്ധീൻ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തിരുരങ്ങാടി തഹസിൽദാർ സാദിഖ്, CORO സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് നാരായണൻ കെ., സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾമനാഫ് കെ. ടി., ട്രഷറർ ജോളി ജോസഫ്, വൈസ്പ്രസിഡന്റ് അബ്ദുൾറഹിം പി കെ, കോഴിക്കോട് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി, ഡോ. അസീസ് കെ, CEO PSMO കോളേജ് ICC കോർഡിനേറ്റർ ഡോ. പ്രജിതകുമാരി, NSS കോർഡിനേറ്റർ ഡോ. പി ടി അലിഅക്ഷാദ് എന്നിവർ സംസാരിച്ചു .

back top