CORO - ക്ലബ് ഓഫ് RTI ഓർഗനൈസേഷൻ എന്ന സംഘടന വിവരാവകാശ പ്രവർത്തകരുടെ ഒരു കൂട്ടായ്മയാൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രവർത്തനാനുമതിയോടെ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന ഏക സംഘടന എന്നതിൽ CORO ഏറെ അഭിമാനം കൊള്ളുന്നു!! പൊതു സേവകരിൽ നിന്നും നികുതി ദായകരായ പൊതു സമൂഹത്തിനു അവകാശപ്പെട്ടതും സർക്കാർ അതാത് സമയങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളാൽ പൊതു സമൂഹത്തിനു യഥാ സമയം ലഭിക്കേണ്ടതായ സേവനങ്ങൾ ലഭിക്കാതെവരുന്നു എന്നതും, അത് കാരണം പൊതു സമൂഹം സർക്കാർ ഓഫീസുകളിൽ നിരവധി തവണ കയറിയിറങ്ങി കാലം കഴിച്ചു കൂട്ടേണ്ടതായ സ്ഥിതി വിശേഷം നില നിൽക്കുമ്പോൾ CORO യുടെ പിറവി എന്തെന്നാൽ പൊതു സമൂഹത്തെ സഹായിച്ചു ഇനിയുള്ള കാലം സർക്കാർ ഓഫീസിൽ അനാവശ്യമായ കയറി ഇറക്കം ചില പൊതുസേവകരിൽ നിന്നും പൊതു സമൂഹത്തിനു ഉണ്ടായിക്കൂടാ എന്നതിനെ ആസ്പദമാക്കി മുമ്പോട്ട് പോകുക എന്ന ലക്ഷ്യം ഞങ്ങൾ പൊതു സമൂഹം മുമ്പാകെ പങ്ക് വക്കുകയാണ്. അതിലേക്ക് പൂർണ്ണ സഹായം CORO അഭ്യർത്ഥിക്കുകയും ചെയ്യുന്നു!!
പൊതു സമൂഹത്തെ രണ്ടാം കിടക്കാരായി കാണുന്ന പൊതു സേവകരിൽ ചിലർ പൊതു സമൂഹത്തെ ഒന്നാം കിടക്കാരായി കാണേണ്ടതും, നികുതി ദായകരാൽ മാത്രമാണ് ഈ ജനാധിപത്യ രാജ്യത്ത് തങ്ങളുടെ നില നിൽപ്പും, അംഗീകാരവും എന്നത് മനസ്സിലാക്കി പൊതു സമൂഹത്തിന്റെ അവകാശം നിഷേധിക്കുന്നവരിൽ ചിലർ അത് പാടെ നിറുത്തൽ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഞങ്ങൾ ഇവിടെ അടിവരയിട്ട് തന്നെ വെളിപ്പെടുത്തട്ടെ!!
പബ്ലിക് സർവീസ് കമ്മീഷൻ, KILA (ലോക്കൽ സെൽഫ്) മുതലായ സർക്കാർ സംവിധാനങ്ങളിൽ കൂടി RTI ACT 2005 ( വിവരാവകാശ നിയമം )എന്ന ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയതും, ഇന്ത്യൻ ഭരണ ഘടനക്ക് സമാനമായ തുല്യ അവകാശം എന്ന ഈ മഹാ സംവിധാനം പൊതു സേവകർക്ക് അറിവ് പകർന്നു നൽകുവാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്നതിലേക്ക് CORO എന്ന അസോസിയേഷൻ ഏതു വിധേനയും പ്രവർത്തിക്കാൻ പ്രതിജ്ഞബന്ധരാണ് എന്നത് കൂടി ഇവിടെ പങ്ക് വക്കുകയാണ്. ആയത് സർക്കാരും, വകുപ്പ് മേധാവികളും ഗൗനിക്കുമല്ലോ!!
അറിവില്ലായ്മ എന്നത് പൊതു സേവകരിൽ ഉണ്ടാകുന്നത് പൊതു സേവകർ പൊതു സമൂഹത്തിനുള്ള അവകാശം നിഷേധിക്കുന്നതിന് മുഖ്യ കാരണമാകയാൽ അത് നിറുത്തൽ ചെയ്‌താൽ മാത്രമേ പൊതു സമൂഹത്തിനു ഒന്നാം കിടക്കാർ എന്ന പദവി പൊതു സേവകരിൽ നിന്നും ലഭിക്കുകയുള്ളൂ. അതിൽ ഞങ്ങൾ ഉറച്ച നിലപാടുമായി മുമ്പോട്ട് പോവുകയാണ്. ഒപ്പം ഞങ്ങളെ അംഗീകരിക്കുന്നവരും, സ്നേഹിക്കുന്നവരും, CORO യുടെ പ്രവർത്തനം നോക്കി കാണുന്നവരും എല്ലാം ഞങ്ങളുടെ - CORO കുടുംബത്തിലെ അംഗങ്ങൾ എന്ന നിലക്ക് സ്വാഗതം ചെയ്യുകയാണ്.
RTI 2005 ആക്ടിന്റെ എല്ലാ അന്തസ്സും മുറുകെ പിടിച്ചു അതിനെ പൊതു സമൂഹം വഴി പ്രാവർത്തികമാക്കുവാൻ പാട് പെടുന്ന നല്ലവരായ സംസ്ഥാനത്തെ വിവരവകാശ പ്രവർത്തകരെയും, പൊതു പ്രവർത്തകരെയും ബഹു. സംസ്ഥാന വിവരാവകാശ കമ്മീഷനെയും, വ്യത്യസ്ത രീതിയിൽ വളരെ ഉപകാരപ്രദമായ ഇടപെടൽ നടത്തി, നല്ലതായ ഉത്തരവുകൾ, ഉപദേശ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവക്ക് നേതൃത്വം നൽകുന്ന ബഹു. കമ്മീഷണർമാരെയും ഇവിടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ഇവരുമായി കൂട്ട് ചേർന്ന് നല്ല പ്രവർത്തനം കാഴ്ച്ച വക്കുവാനും ഞങ്ങൾ ഏതവസരത്തിലും തയ്യാറാണ്. അതോടൊപ്പം നിയമ പരമായ ചട്ടകൂടുകളിൽ നിന്ന് അനുവദീയമായ രീതിയിലുള്ള പൂർണ്ണ സഹായ സഹകരണം ഞങ്ങളും ഇവരാൽ പ്രതീക്ഷിക്കുന്നു!
വിവരവകാശ നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട്, പൊതു സേവകരായ ഉദ്യോഗസ്ഥർക്ക് മനഃപൂർവം ബുദ്ധിമുട്ടുണ്ടാക്കി മറ്റു ദുരുദ്ദേശപരമായ രീതിയിൽ ഒരു നിത്യ തൊഴിലാക്കിക്കൊണ്ടും, അതിലൂടെ നിയമ വിരുദ്ധമായ രീതിയിൽ വല്ലതും പ്രതീക്ഷിച്ചു പ്രവർത്തിക്കുന്നവർ ഉണ്ട് എങ്കിൽ അവർക്ക് മേൽ കാണിച്ച പ്രകാരമുള്ള ദുഷ് പ്രവർത്തനം അവസാനിപ്പിക്കുവാനും സമയമായി എന്നത് കൂടി ഇവിടെ CORO വ്യക്തമാക്കുകയാണ്.
പൊതു സേവകർക്കായി / സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കായി സർക്കാർ തന്നെ 30-03-1985ൽ പുറത്തിറക്കിയ സർക്കുലർ നമ്പർ 11433 എ.ആർ (13) 2 എന്നത് 12-01-2009ലും 16-07-2015ലും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ്. തിരുവനന്തപുരം മേൽ ഉത്തരവ് പുന പ്രസിദ്ധീകരിച്ചതും, ഇവ ഏറ്റവും അവസാനമായി 19-11-2022 തിയതിക്ക് പുനപ്രസിദ്ധീകരിച്ചതും പൊതു സേവകരായ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കുമല്ലോ. ഇതിനെ അറിയാത്തവർ ഉണ്ടങ്കിൽ അതിനെ അറിഞ്ഞു പ്രവർത്തിച്ചാൽ തന്നെ, അതിൽ പറയുന്ന പ്രകാരം പൊതു സമൂഹത്തെ സേവിച്ചാൽ, പരാതികൾ പരിഹരിച്ചാൽ, ഫയൽ നടപടി പൂർത്തീകരിച്ചു കൊണ്ട് മുമ്പോട്ട് പോയാൽ തന്നെ ഏറെക്കുറെ വിവരാ വകാശ അപേക്ഷകൾ അതാത് ഓഫീസുകളിൽ വന്നെത്തുകയില്ല, പ്രവർത്തകർ അധികരിച്ചു വരില്ല, ഓഫീസുകളിൽ ജോലി ഭാരം കൂടില്ല എന്നതാണ് വാസ്തവം. ഇതിനു വിപരീതമായി പ്രവർത്തിച്ചുകൊണ്ട് മുന്നേറുമ്പോൾ വിവരവകാശ പ്രവർത്തകരെ പഴി ചാരി, ലഭിക്കുന്ന അപേക്ഷകൾക്ക് വില കൽപ്പിക്കാതെ അത് ഒന്നാം അപ്പീൽ, രണ്ടാം അപ്പീൽ വരെ എത്തിച്ചു, RTI നിയമത്തിനു വിരുദ്ധ മായുള്ള മറുപടികൾ നൽകി അങ്ങ് ബഹു.സംസ്ഥാന വിവരവകാശ കമ്മീഷനിൽ വരെ എത്തിച്ചു പിന്നീട് അവിടെ നിന്നും ശിക്ഷ നടപടി ഏറ്റു വാങ്ങേണ്ട സ്ഥിതിയും നില നിൽക്കുന്നു.
അപേക്ഷകർ അതാതു ഓഫിസിലെ മേധാവികൾക്ക് നൽകുന്ന പരാതികൾ, നിവേദനങ്ങൾ അഡ്രസ് ചെയ്യപ്പെടുന്നത് സ്ഥാപനമേലധികാരിയുടെ നാമത്തിൽ ആണെങ്കിലും ആയത് കൗണ്ടർ സ്റ്റാഫ് മുതൽ സെക്‌ഷൻ ക്ലാർക് തലത്തിൽ വകുപ്പ് തലവൻ മുഘേന സ്ഥാപന മേധാവിയിൽ എത്തുമ്പോൾ മാസങ്ങൾ കഴിഞ്ഞു എന്നുവരാം. ഇത്തരം അപാകതകൾ കൊണ്ടാണ് നിരപരാധികൾ ആയ മേലുദ്യോഗസ്ഥർ കുറ്റക്കാരായി വരുന്നതും മുകളിൽ പ്രസ്താവിച്ച സർക്കാർ സർക്കുലർ ലംഘിച്ചു എന്നകാരണത്താൽ പൊതുപ്രവർത്തകരാൽ / വിവരരാവകാശപ്രവർത്തകരാൽ നിയമക്കുരുക്കിൽ അകപ്പെടുന്നതും എന്നത് ഇവിടെ പരാമർശിക്കട്ടെ. !!ആയത് ഇല്ലാതാക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കുമല്ലോ! ഇത് വർധിച്ചുവരുന്നതിൽ, പൊതു സേവകരായ ഉദ്യോഗസ്ഥർക്ക് സാരമായ നഷ്ടം ഇല്ല എങ്കിലും പൊതു സമൂഹത്തിനും, അപേക്ഷകർക്കും, നികുതി ദായകർക്കും അങ്ങേയറ്റം കഷ്ട നഷ്‌ടങ്ങൾ വന്നത്തുകയും ചെയ്യുന്നു.
മേൽപ്രസ്താവിച്ചതിനെ മറികടക്കാൻ, ഇല്ലാതാക്കാൻ CORO എന്ന അസോസിയേഷൻ ഈ സംസ്ഥാനത്തു നിലകൊള്ളുന്നു, മറ്റൊന്നും തന്നെ ഞങ്ങൾ മുമ്പോട്ട് വക്കുന്നില്ല. ഇതിനെ കേരള സംസ്ഥാനത്തിൽ നല്ലവരായ പൊതു സമുഹവും, പൊതു സേവകരുമായ ഉദ്യോഗസ്ഥർ ഇരു കയ്യും നീട്ടി അംഗീകരിച്ചു കൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്യുവാൻ തയ്യാറാകും എന്ന പൂർണ്ണ വിശ്വാസത്തോടെ CORO എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു. നന്ദി.
CORO - OG (A) 24 / 2025 / KKD - Gen. Date 6-7-25
എന്ന്,
വിശ്വസ്ഥതയോടെ
ജനറൽ സെക്രട്ടറി ( ഒപ്പ് )
CORO - കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് വേണ്ടി
CORO (Club Of RTI Organization) offers a range of services aimed at promoting transparency and empowering citizens through the Right to Information Act, 2005. The organization conducts awareness campaigns, workshops, and training sessions to educate the public, especially students and youth, about their right to access information.